Pregnant Jamia Student Safoora Zargar Gets Bail In Delhi Riots Case
ദില്ലി കലാപക്കേസില്‍ അറസ്റ്റിലായ ജാമിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം. സര്‍ഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഗര്‍ഭിണിയെന്ന പരിഗണനയില്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. യുഎപിഎ നിയമപ്രകാരമാണ് സര്‍ഗാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവരില്‍ മുന്നിലുണ്ടായിരുന്നു ഈ വിദ്യാര്‍ഥി. നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് കഴിഞ്ഞ ഏപ്രിലില്‍ പോലീസ് അറസ്റ്റ് ചെയ്തത്.